2020 December 03 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് വാക്‌സിനേഷന് ആപ്പ് തയ്യാറാവുന്നു; കൊവിന്‍ ആപ്പ്

 

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ നിര്‍മാണത്തില്‍ പല കമ്പനികളും അന്തിമഘട്ടത്തിലെത്തിയതോടെ വിതരണത്തിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ സംവിധാനിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനായി കൊവിന്‍ എന്ന പേരിലുള്ള ആപ്പ് വൈകാതെ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

വാക്‌സിന്റെ സ്റ്റോക്കും ലഭ്യതയും ഡിജിറ്റല്‍ രൂപത്തില്‍ ട്രാക്ക് ചെയ്യാനായിരിക്കും കൊവിന്‍ ആപ്പ് ഉപയോഗിക്കുക. ഇതു കൂടാതെ വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങാനും ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ആപ്പ് ഉപയോഗിക്കും.

മുന്‍പ് സാര്‍വത്രിക വാക്‌സിനേഷന്‍ പദ്ധതിയ്ക്കായി തയ്യാറാക്കിയ ഇവിന്‍ സംവിധാനത്തിന്റെ പുതുക്കിയ രൂപമായിരിക്കും കൊവിന്‍ മൊബൈല്‍ ആപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ വിശദീകരിച്ചു. കൊവിന്‍ ശൃംഖലയ്ക്കു വേണ്ടി ഇവിന്‍ പ്ലാറ്റ്‌ഫോം രൂപമാറ്റപ്പെടുത്തിയെടുക്കുകയായിരുന്നുവെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.

വാക്‌സിന്റെ സ്റ്റോക്ക് മുഴുവനായും ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം വാക്‌സിന്റെ രണ്ടാം ഡോസ് വിതരണം ചെയ്യേണ്ടതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചവരെയും ഇതുവഴി ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.