ബെയ്ജിങ്: കൊവിഡ് 19ന് കാരണമായ കൊറോണ വൈറസ് മനുഷ്യ നിര്‍മിതമെന്ന് വുഹാനിലെ ലാബില്‍ ജോലിചെയ്തിരുന്ന യു.എസ് ശാസ്ത്രജ്ഞന്‍. വൈറസ് അബദ്ധത്തില്‍ പുറത്തുവന്നതാണ് ലോകം കൊവിഡിനെ അഭിമുഖീകരിക്കാന്‍ ഇടയായതെന്നും അദ്ദേഹം തന്റെ പുസ്തകമായ ദി ട്രൂത്ത് എബൗട് വുഹാനില്‍ പറയുന്നു. എപ്പിഡമോളജിസ്റ്റായ ആന്‍ഡ്രൂ ഹുഫിന്റെ വെളിപ്പെടുത്തല്‍ ബ്രിട്ടീഷ് ദിനപത്രമായ ദി സണ്‍ പ്രസിദ്ധീകരിച്ചു.
ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് വൈറസ് പുറത്തായതെന്ന് പുസ്തകത്തില്‍ പറയുന്നു. എക്കോ ഹെല്‍ത്ത് അലയന്‍സിന്റെ മുന്‍ വൈസ് പ്രസിഡന്റാണ് ഹുഫ്. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണിത്. വുഹാനിലാണ് ആദ്യം കൊവിഡ് പടര്‍ന്നത്. എന്നാല്‍, ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന വാദം ലാബ് അധികൃതരും ചൈനയും തള്ളിയിരുന്നു. വിദേശ ലാബുകള്‍ക്ക് ആവശ്യമായ തോതില്‍ ബയോസുരക്ഷ, റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങളില്ലെന്ന് ആന്‍ഡ്രൂസ് പറയുന്നു. ജൈവായുധമായി ഉപയോഗിക്കാനാണ് വൈറസിനെ നിര്‍മിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്.
Covid Was Man-Made Virus, Says Wuhan Lab Scientist In New Book
Comments are closed for this post.