2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സഊദിയിൽ ബഖാല ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കി

   റിയാദ്: സഊദിയിൽ ബഖാലകൾ ഉൾപ്പെടെ എതാനും മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി. റെസ്‌റ്റോറൻറുകൾ, കോഫി ഷോപ്പുകൾ, ബഖാലകൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, ലേഡീസ് ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് വാക്സിൻ നിർബന്ധമാക്കിയത്.

   റമദാൻ ഒന്ന് മുതൽ ഇത് നിർബന്ധബമാണെന്ന് നഗര ഗ്രാമ മാന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കി. വാക്‌സിൻ എടുക്കുകയോ അല്ലെങ്കിൽ ഓരോ ഏഴ് ദിവസവും പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുകയോ വേണമെന്നാണ് നിർദേശം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.