ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള രൂപരേഖ തയ്യാറായി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിനുകള്‍ക്ക് ഉപയോഗാനുമതി ലഭ്യമാകും. കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ഉപയോഗിക്കാനാകുമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.
‘ഉപയോഗാനുമതി ലഭിച്ചാലുടന്‍ തന്നെ വന്‍തോതില്‍ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കും. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിനുള്ള രൂപരേഖയും തയ്യാറാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കും.” രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
India’s regulatory framework has a specific provision for grant of emergency use authorisation: Rajesh Bhushan, Secretary, Union Health Ministry on COVID19 vaccines pic.twitter.com/va1Pu2Pvf6
— ANI (@ANI) December 8, 2020
Comments are closed for this post.