2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് വാക്‌സിന്‍ പരീക്ഷണം: ഇന്ത്യയുടെ ഗവേഷണവും ഉത്പാദനവും നിര്‍ണായകമാകുമെന്ന് ബില്‍ഗേറ്റ്‌സ്

ന്യൂഡല്‍ഹി: ലോകം മുഴുവനും പൊരുതുന്ന കൊവിഡ് മഹാമാരിയെ നേരിടാന്‍ വാക്സിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യ നടത്തിവരുന്ന ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. 2020 ലെ ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ വാക്സിന്‍ വികസനത്തിലും ഡയഗ്നോസ്റ്റിക്സിലുമുള്ള ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചു കൊണ്ടാണ് ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാല്‍ വളരെ പ്രചോദനാത്മകമാണ് പുതിയ ഗവേഷണങ്ങള്‍, കൊവിഡിനെ ചെറുക്കുന്നതിന് ഇന്ത്യയുടെ ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകു പ്രത്യേകിച്ചും വലിയ തോതില്‍ വാക്സിനുകള്‍ നിര്‍മ്മിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.