2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആശങ്കക്കറുതിയില്ല, ഇന്ന് 1417 പേര്‍ക്ക് കൊവിഡ്: 1242 പേര്‍ക്കും സമ്പര്‍ക്കം; അഞ്ച് മരണം

  • രോഗമുക്തി 1426

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1242 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് മരണവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1242 സമ്പര്‍ക്ക രോഗികളില്‍ 105 പേരുടെയും രോഗത്തിന്റെ ഉറവിടമറിയില്ല. വിദേശത്തുനിന്നുവന്ന 62 പേര്‍ക്കും മറ്റു സംസ്ഥാനത്തുനിന്നുവന്ന 72 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും മലപ്പുറത്തും ഇപ്പോഴും ഇരുനൂറിനു മുകളിലാണ് രോഗികളുടെ കണക്ക്. തിരുവനന്തപുരത്ത് 297 പേര്‍ക്കും മലപ്പുറത്ത് 242 പേര്‍ക്കുമാണ് ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത്.

അഞ്ച് ജില്ലകളില്‍ നൂറിനു മുകളിലാണ് രോഗികളുടെ കണക്ക്. കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് നൂറിനുമുകളില്‍ രോഗബാധിതരുള്ളത്. അതേ സമയം ഇന്ന് 1426 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

24 മണിക്കൂറിനിടെ 21625 പരിശോധനകള്‍ നടത്തി. പ്രതിരോധത്തിനൊപ്പം എലിപ്പനി, ഡങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനം കൂടി നടക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.