
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര് ഇന്ത്യക്കാരാണ്
കുവൈത്ത് സിറ്റി: കൊവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഒറ്റ ദിവസം രാജ്യത്ത് ഉണ്ടായതെന്ന് ആരോഗ്യ മന്ത്രാലയം. ഇന്ന് മാത്രം കുവൈത്തില്‍ 804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 17,568 ആയി ഉയര്‍ന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പുതിയ രോഗികളില്‍ 261 പേര് ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 5667 ആയി.
മലയാളിയടക്കം മൂന്ന് പേര് കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ സ്വദേശി അനൂപ് (51) ആണ് ഇന്ന് കുവൈത്തില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 124 ആയി. മരണസംഖ്യ ഉയരുന്നത് പ്രവാസികള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.
ഫര്വാനിയിലെ താമസക്കാരാണ പുതിയ രോഗികളിലെ 339 പേരും. ഇവര്‍ക്ക് പുറമെ ഹവല്ലി പരിധിയില്‍ താമസിക്കുന്ന 126 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 207 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള 46 പേര്‍ക്കും ജഹറയില് നിന്നുള്ള 86 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും നേരത്തെ രോഗമുള്ളവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് രോഗം ബാധിച്ചത്.
ഇന്ന് മാത്രം 3618 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. അതേസമയം പുതുതായി 204 പേര് കൂടി രോഗമുക്തി നേടി. രോഗം ഭേതമായവരുടെ എണ്ണം ഇതോടെ 4885 ആയി. നിലവില്‍ 12559 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 167 പേര് തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
കുവൈത്തിലെ ഇന്നത്തെ കൊവിഡ് നില
Comments are closed for this post.