തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറവാണ്. എന്നാല്‍ ജനങ്ങള്‍ സ്വയം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പനി, ജലദോഷം പോലുള്ള അസുഖങ്ങള്‍ അവഗണിക്കരുത്. ചികിത്സ തേടണം. കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനയില്ലെങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഓരോ ജില്ലകളിലേയും സാഹചര്യം വിലയിരുത്തും. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.