2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് രണ്ടാം തരംഗം കുട്ടികളെ രൂക്ഷമായി ബാധിക്കുന്നു

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാംതരംഗം കുട്ടികളെയും യുവാക്കളെയും കൂടുതല്‍ രൂക്ഷമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മാര്‍ച്ച് മുതല്‍ 79,688 കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലായാണ് ഇത്രയും കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചത്. നിലവില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ഇല്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

ആസ്ട്ര സെനിക്കയുടെ വാക്‌സിന്‍ കുട്ടികളില്‍ കുത്തിയവയ്ക്കുന്നത് രക്തം കട്ടപിടിക്കാന്‍ കാരണാമാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ കുത്തിവച്ച ഏഴു കുട്ടികള്‍ മരിക്കുയും ചെയ്തിരുന്നു.

മാര്‍ച്ച് ഒന്നുമുതല്‍ മഹാരാഷ്ട്രയില്‍ 60,940 കുട്ടികള്‍ക്കു കൊവിഡ് ബാധിച്ചു. ഇതില്‍ 9,882 പേരും അഞ്ചു വസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു. ചത്തീസ്ഗഡില്‍ 5,940 കുട്ടിള്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ അഞ്ചു വസ്സില്‍ താഴെയുള്ളവര്‍ 922 ആണ്. കര്‍ണാടകയില്‍ ഇത് 7,327 ഉം 871ഉം ആണ്. യു.പിയില്‍ ഇത് യഥാക്രമം 3004ഉം 471ഉം ആണ്. ഡല്‍ഹിയില്‍ 2, 733 ഉം 441 ഉം ആണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 1,15736 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 630 പേര്‍ മരിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.