തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമാകുന്നു. ഇന്ന ഇന്ന് 7354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6364 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.ഇതില്‍ 672 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.3420 പേര്‍ രോഗമുക്തി നേടി.ഇന്ന് 22 മരണം റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് നിലവില്‍ 61791 പേര്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 10,40 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 970 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ.
അതേ സമയം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗം അഭിപ്രായപ്പെട്ടു. അതേസമയം നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തില്‍ കൈക്കൊണ്ടത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
രോഗവ്യാപനം രൂക്ഷമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ പകുതിയോടെ പ്രതിദിനം രോഗികളുടെ എണ്ണം 15,000 ആകുമെന്ന് അദ്ദേഹം പറഞ്ഞു.
Comments are closed for this post.