2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്: ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍

കൊവിഡ് ബാധിതനായ ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരോഗ്യനില വഷളായെന്ന് ചെന്നൈ എംജിഎം ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകന്‍ എസ്.പി. ബാലസുബ്രമണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നമുണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തന്റെ ഫേസ്ബുക്ക് പേജില്‍ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ അര്‍ധരാത്രിയോടെ ആരോഗ്യനില വഷളായെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നും അറിയിച്ചു. മുഴുവന്‍ സമയ നിരീക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചുവെന്ന് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനുരാധ ഭാസ്‌കരന്‍ വ്യക്തമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.