
രാജ്യത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 11,028 ആയി
കുവൈത്ത് സിറ്റി: ഭീതിയൊഴിയാതെ രാജ്യം. ഇന്ന് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ഏഴ് മരണവും 751 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളുമാണെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം പതിനൊന്നായിരം കടന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 169 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 77 പേരുടെ നില ഗുരുതരമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
കുവൈത്ത് 13-05-2020 കൊവിഡ് നില
പുതിയ കേസുകളില്‍ 233 പേര് ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ക്ക് പുറമെ 103 കുവൈത്ത് പൗരന്മാര്, 193 ഈജിപ്ത് സ്വദേശികള്‍, 72 ബംഗ്ലാദേശ് പൗരന്മാര് എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്.
കുവൈത്തില്‍ രോഗം ഭേതമായവരുടെ എണ്ണം 3263 ആയി. ഇന്ന് മാത്രം രോഗമുക്തമായത് 162 പേര്‍ക്കാണ്. കുവൈത്ത് വാര്‍ത്താ ഏജന്‍സി (കുന) യാണ് വിവരം പുറത്ത് വിട്ടത്.
Kuwait reports 7 deaths, 751 new coronavirus cases Wed. https://t.co/nlYro9cj66#KUNA #KUWAIT pic.twitter.com/yyHlmOdxJF
— Kuwait News Agency – English Feed (@kuna_en) May 13, 2020
Comments are closed for this post.