2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് പരിശോധന: ജനങ്ങളോട് പൊലിസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

എറണാകുളം: കൊവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ പൊലിസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി നിര്‍ദേശം.

മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലിസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാര്‍ ഡൈവര്‍ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രില്‍ 16ന് രണ്ട് പൊലിസുകാര്‍ മുനമ്പം സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.