2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്ഥിതി അതീവ ഗുരുതരം: സംസ്ഥാനത്ത് ഇന്ന് 7,354 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 672 പേരുടെ ഉറവിടം വ്യക്തമല്ല. 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.6,364 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ.3420 പേര്‍ രോഗമുക്തരായി. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മലപ്പുറം -1040,തിരുവനന്തപുരം -935,എറണാകുളം -859,കോഴിക്കോട് -837,കൊല്ലം -583,ആലപ്പുഴ -524,തൃശൂര്‍ -484,കാസര്‍ഗോഡ് -453 കണ്ണൂര്‍ -432,പാലക്കാട് -374,കോട്ടയം -336,പത്തനംതിട്ട -271,വയനാട് -169,ഇടുക്കി -57 രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

ആദ്യ ഘട്ടത്തിൽ ഫലപ്രദമായി രോഗം നിയന്ത്രിച്ചിരുന്നതായും സംസ്ഥാനത്ത് അതീവഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. 96 ശതമാനം കൊവിഡ് കേസുകളും സമ്പർക്കത്തിലൂടെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തം രോഗവ്യാപനം പിടിച്ചുകെട്ടണം. കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.