ദോഹ: ഖത്തറില്‍ ഇന്ന് 214 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 237 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,22,448 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 214 ആയി.
ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,871 പേരാണ്. 431 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 53 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. 4 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,288 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 7,70,213 പേരുടെ സാംപിളുകള്‍ പരിശോധിച്ചു.
Comments are closed for this post.