2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊവിഡ് വ്യാപനം: നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കടകള്‍ അടപ്പിക്കും,മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ:നടപടികള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുകയാണ്.കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

  • വിവാഹങ്ങള്‍ക്ക് 50പേര്‍ മാത്രം,സംസ്‌കാരത്തിന് 20 പേര്‍ എന്ന നിയന്ത്രണം കര്‍ശനമായി തന്നെ തുടരും.
  • കടകളില്‍ ശാരീരിക അകലം പാലിച്ചില്ലെങ്കില്‍ ഉടമയ്‌ക്കെതിരേ നടപടി. ഒരേ സമയം പരിധിയിലപ്പുറം ആളുകള്‍ വന്നാല്‍ പുറത്ത് ക്യൂവായി നില്‍ക്കണം. അതിന് അടയാളം മാര്‍ക്ക് ചെയ്ത് നല്‍കണം. ഇതെല്ലാം കടയുടമയുടെ ഉത്തരവാദിത്തമാണ്. നേരത്തെയുള്ള തീരുമാനങ്ങളാണ് ഇതെങ്കിലും ഇനി മുതല്‍ ഇത് പാലിച്ചില്ലെങ്കില്‍ കടയുടമയ്ക്കെതിരെ നടപടിയും കട അടച്ചിടുകയും വേണ്ടി വരും.
  • മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും.
  • രോഗ പ്രതിരോധ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും.ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കി, പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേല്‍നോട്ടം നല്‍കും. പ്രത്യേകമായ ചില അധികാരങ്ങളും ഇവര്‍ക്ക് നല്‍കും. സംസ്ഥാനത്തെ എല്ല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും.

ഇന്ന് പരിശോധന കുറവായതുകൊണ്ടാണ് രോഗികളുടെ എണ്ണത്തിവല്‍ കുറവുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമായിതന്നെ തുടരുകയാണെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്ത് ആകമാനം നിലവില്‍ 225 കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 32,979 ബെഡുകളാണ് ഇവിടങ്ങളിലായി ഉള്ളത്. അതില്‍ 19,478 ബെഡുകളില്‍ ഇപ്പോള്‍ രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.