സതാംപ്ടണ്‍: വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിന് ഇംഗ്ലണ്ടിന് തിരിച്ചടി. ടെസ്റ്റ് തുടങ്ങും മുന്‍പേ ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിനെ ടീമില്‍ നിന്ന് പുറത്താക്കിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.
കൊവിഡ് അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ ടീമംഗങ്ങള്‍ ബയോ സെക്യുരിറ്റി കര്‍ശനമായി പാലിക്കണം. എന്നാല്‍, ഇതില്‍ വീഴ്ച വരുത്തിയതാണ് ആര്‍ച്ചറിനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ കാരണം. ബയോ സെക്യുരിറ്റിയില്‍ വീഴ്ച വരുത്തിയതിനാല്‍ അഞ്ചു ദിവസത്തേക്ക് ആര്‍ച്ചര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകണം. ഇതിനിടെ രണ്ടു തവണ കൊവിഡ്-19 ടെസ്റ്റിന് വിധേയനാകണം. രണ്ടു തവണയും നെഗറ്റീവ് ഫലം ലഭിച്ചാല്‍ മാത്രമേ ആര്‍ച്ചറിന് തുടര്‍ന്ന് കളിക്കാനാവൂ.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ആര്‍ച്ചര്‍ രംഗത്തെത്തി. തന്റെ ഭാഗത്തുനിന്നും ഉള്ള വീഴ്ച്ചയാണെന്നും ടീം അംഗങ്ങള്‍ക്ക് എന്തെങ്കിലും ഇതിന്റെ പേരില്‍ സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം എന്റെ പേരിലായിരിക്കുമെന്നും ആര്‍ച്ചര്‍ പറഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റ ഇംഗ്ലണ്ടിന് ആര്‍ച്ചറിന്റെ അഭാവം തിരിച്ചടിയാണ്. ആദ്യ ടെസ്റ്റില്‍ മൂന്നു വിക്കറ്റാണ് താരം വീഴ്ത്തിയത്.
Comments are closed for this post.