ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ഏഴോളം കേന്ദ്രമന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും നിരീക്ഷണത്തില്‍ പോകാനും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്സഭ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ 25 എം.പിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Comments are closed for this post.