2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മൂന്നാം തരംഗം തീവ്രം: 1,94,720 പേര്‍ക്ക് കൂടി കൊവിഡ്; 442മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് രണ്ടുലക്ഷത്തോളം പേര്‍ക്ക്. 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 11.05 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 15.8 ശതമാനമാണ് കോവിഡ് കേസുകളുടെ വര്‍ധന. കഴിഞ്ഞദിവസം 1.79ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 442 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം 146 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 60,405 ആയി.

4868 ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.