2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്-19 ബാധിച്ച് കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

തലശേരി സ്വദേശി പ്രദീപ് സാഗര്‍ ആണ്‌ മരിച്ചത്

ദുബായ്: കൊവിഡ് ബാധിച്ച് ദുബായില്‍ മലയാളി മരിച്ചു. കണ്ണൂര്‍ തലശേരി സ്വദേശി പ്രദീപ് സാഗര്‍ (41) ആണ്‌ മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശ്വാസംമുട്ടല്‍, പനി, ചുമ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്ന് കുടുംബാഗങ്ങള്‍ പറയുന്നു.

ഭാര്യ: ജ്യോതി. മകന്‍: കരണ്‍. സഹോദരങ്ങള്‍: പ്രസീത, പ്രമിത.

പ്രദീപിന്റെ മരണത്തോടെ യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. യു.എ.ഇയില്‍ കഴിഞ്ഞയാഴ്ച രണ്ടുമലയാളികള്‍ മരിച്ചിരുന്നു.ബ്രിട്ടനില്‍ കൊവിഡ് വൈറസ് ബാധിച്ച് ഒരു മലയാളി കൂടി ഇന്ന് മരിച്ചിരുന്നു. ബിര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ഡോ. അമറുദീനാണ്(73 ) മരിച്ചത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.