2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് ബാധിച്ചു മലയാളി നഴ്സ് ജിദ്ദയിൽ മരിച്ചു

     റിയാദ്: കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശിനിയായ നഴ്‌സ് ജിദ്ദയിൽ മരിച്ചു. കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോർജ്ജ് ഭവൻ പുത്തൻവീട്ടിൽ സൂസൻ ജോർജ്ജ് (38) ആണ് മരിച്ചത്. കൊവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിഴാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

     12 വർഷമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: ജോർജ്ജ് കുട്ടി. മാതാവ്: മറിയാമ്മ. ഭർത്താവ്: ബിനു (ദുബൈ), മകൾ: ഷെറിൻ. മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കും. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിഭാഗം നേതാക്കൾ രംഗത്തുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.