ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 36,571 പേര്‍ക്ക് കൊവിഡ്. ഇത് 150 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. കുട്ടികള്‍ക്കുള്ള വാക്‌സിന് ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോ?ഗത്തിന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈഡസ് കാഡില്ലയുടെ സൈക്കോവ് -ഡിയ്ക്ക് ഈ മാസം അവസാനത്തോടെ അനുമതി ലഭിക്കുമെന്നാണ് സൂചന. 12നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് സൈഡസ് കാഡില്ല നിര്‍വഹിച്ചത്.
ഭാരത് ബയോടെക്കിന്റെ കുട്ടികളുടെ വാക്‌സിന് അടുത്ത മാസം അനുമതി ലഭിച്ചേക്കും. രണ്ടു വയസിന് മുകളിലുളള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പരീക്ഷണങ്ങളാണ് ഭാരത് ബയോടെക്ക് നിര്‍വഹിച്ചത്. അനുമതി ലഭിച്ചാല്‍ ചെറിയ കുട്ടികള്‍ക്ക് ആദ്യമായി വാക്‌സിന്‍ നല്‍കുന്ന കമ്പനിയാകും ഭാരത് ബയോടെക്.
COVID19 | India registers 36,571 new cases in the last 24 hours; Active caseload stands at 3,63,605; lowest in 150 days. Recovery rate increases to 97.54%: Ministry of Health and Family Welfare pic.twitter.com/wuTcljM2Sw
— ANI (@ANI) August 20, 2021
Comments are closed for this post.