2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രണ്ടായിരം കടന്ന കോഴിക്കോടുതന്നെ മുന്നില്‍; ഇനിയും കൂടിയേക്കും: സമ്പര്‍ക്കത്തിലും കുതിച്ച് കോഴിക്കോട്

തിരുവനന്തപുരം: ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ കോഴിക്കോട് ജില്ല തന്നെ മുമ്പില്‍. 2022 പേരാണ് കോഴിക്കോടുള്ളത്. ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികളുള്ളതും കോഴിക്കോടുതന്നെ. എറണാകുളത്തും രണ്ടായിരം കടന്നിരുന്നു കഴിഞ്ഞ ദിവസം. എന്നാലിന്നത് 1781 ആയി കുറഞ്ഞിട്ടുണ്ട്. പരിശോധനയുടെ എണ്ണം കുറഞ്ഞതുകൊണ്ടാകാം രോഗികളുടെ എണ്ണം കുറഞ്ഞതെന്നും വിലയിരുത്തലുണ്ട്. അതേ സമയം മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676 എന്നിങ്ങനെ ഈ ജില്ലകളും മുന്നോട്ടുതന്നെ കുതിക്കുകയാണ്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,43,59,016 സാമ്പിളുകളാണ് പരിശോധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.