
തിരുവനന്തപുരം: കൊവിഡ് ധനസഹായം അര്‍ഹരായവര്‍ക്ക് രണ്ട് ദിവസത്തിനകം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഭവന സന്ദര്‍ശനം, ക്യാമ്പ് എന്നിവ സംഘടിപ്പിച്ചാണ് തുക നല്‍കുക. ചീഫ് സെക്രട്ടറിയുടേതാണ് തീരുമാനം.
എളുപ്പത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സഹായകരമായ വിധത്തില്‍ സോഫ്റ്റ്വെയറില് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടു.
നിലവില്‍ 36000 അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചിട്ടുള്ളത്.കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുകയാണ്.
ഇതുവരെ 3794 കുട്ടികളെയാണ് അര്‍ഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളില്‍ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷന് തയ്യാറാക്കിയ ബാല്സ്വരാജ് പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
സംസ്ഥാനത്തെ കൊവിഡ് ധനസഹായം അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനെത്തുടര്‍ന്ന് സുപ്രിം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.