തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്ത് മരണവും സ്ഥിരീകരിച്ചു. അതേ സമയം 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ടു ദിവസം കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. എന്നാല്‍ പരിശോധന കുറഞ്ഞതിനാലാണ് രോഗവും കുറഞ്ഞത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സ്ഥിതി ആശങ്കയില്‍ തന്നെയാണ്. അടുത്ത മാസം രോഗം കൂടുമെന്ന് മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രോഗവ്യാപനം കൂടുമെന്നുതന്നെയാണ് ഇതു നല്‍കുന്ന സൂചന.
40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍ പരിശോധിച്ചു. 21526 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. രാജ്യത്ത് ഒരു ദിവസത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 83883 ആയി വര്‍ധിച്ചു. 1043 മരണം 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസ് 38.54 ലക്ഷമായി. 8.16 ലക്ഷം പോസിറ്റീവ് കേസ് നിലവിലുണ്ട്. 67400 പേര്‍ മരിച്ചു. രണ്ട് ദിവസമായി പോസിറ്റീവ് എണ്ണം കുറഞ്ഞു. അത് ജാഗ്രത കുറയ്ക്കാനുള്ള സൂചനയല്ല. ഓണം അവധിയും മറ്റുമായിരുന്നു. അതിനാല്‍ ആളുകള്‍ പൊതുവെ ടെസ്റ്റിന് പോകാന്‍ വിമുഖത കാട്ടി. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ടെസ്റ്റ് കുറഞ്ഞു. അത്തരത്തില്‍ പൊതുവില്‍ എണ്ണം കുറഞ്ഞതിനാലാണ് കേസുകള്‍ കുറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ട് ദിവസത്തില്‍ കൂടുതലാണ്. ടെസ്റ്റ് കൂടുമ്പോള്‍ പോസിറ്റീവ് കേസും കൂടും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചിന് താഴെ നിര്‍ത്തണം. രണ്ട് ദിവസങ്ങളില്‍ അത് എട്ടിന് മുകളിലാണ്. ഒരു മാസത്തിനിടെ മൊത്തം കേസുകളുടെ 50 ശതമാനത്തിലധികം കേസുകളുണ്ടായി. ഇതില്‍ നിന്നും മനസിലാക്കേണ്ടത് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ്.
ചില പഠനങ്ങള്‍ പറയുന്നത്, ഒക്ടോബര്‍ അവസാനത്തോടെ കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ്. നമ്മള്‍ ജനുവരി മുതല്‍ കൊവിഡിനെതിരെ പോരാടുന്നുണ്ട്. വ്യാപനം അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുന്നത് തടയാനായി. അതിലൂടെ മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേ രീതിയില്‍ പോസിറ്റീവ് കേസ് വര്‍ധിച്ചില്ല. ജനമാകെ ജാഗ്രത പുലര്‍ത്തിയെന്നതിനാലാണിത്.
Comments are closed for this post.