തിരുവനന്തപുരം: ജനനിബിഡമായ പ്രദേശങ്ങളില്‍ ആര്‍ക്കെങ്കിലും കൊവിഡ് ബാധിച്ചാല്‍ അവരെ വീട്ടില്‍ താമസിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കോവിഡ് ബാധിച്ച വ്യക്തികളുണ്ടെങ്കില്‍ വീട്ടില്‍ നിന്ന് മാറ്റി ആശുപത്രികളിലോക്കോ സി.എഫ്.എല്‍.ടി.സികളിലോ പ്രവേശിപ്പിക്കണമെന്ന നിര്‍ദേശം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കുന്നത് പഞ്ചായത്ത് ഡയറക്ടറാണ്.
കോവിഡ് ബാധിതരുടെ കുടുംബത്തിന് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments are closed for this post.