2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട; വാരാന്ത്യ ലോക്ഡൗണ്‍ തുടരും; വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദപ്രകടവും ഉണ്ടാവില്ല

  • തീരുമാനം സര്‍വകക്ഷിയോഗത്തില്‍
   

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. ശനി ഞായര്‍ ദിവസങ്ങളില്‍ മിനി ലോക്ഡൗണിനെ എല്ലാവരും സ്വാഗതം ചെയ്തു. അതേ സമയം വോട്ടെണ്ണല്‍ ദിനമായ ഞായറാഴ്ച ആഹ്ലാദ പ്രകടനം ഒഴിവാക്കുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ചു. രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍ എന്നിവിടങ്ങളില്‍ കടുന്ന നിയന്ത്രണം വരുത്താം. അതിനുള്ള അധികാരം ജില്ലാ ഭരണാധികാരികള്‍ക്കുണ്ടാവും. അത്തരം കടുത്ത നിയന്ത്രണം നടപ്പാക്കാനും ധാരണയായി.
വോട്ടെണ്ണല്‍ ദിനമായ ഞായറാഴ്ച ആഹ്ലാദ പ്രകടനം ഒഴിവാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും യോഗം അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനങ്ങള്‍. കടകള്‍ ഏഴരക്കുതന്നെ അടക്കണം. ഒട്ടേറെ കാര്യങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കൊവിഡ് വ്യാപനം തുടരുന്നതിനിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും വാക്സീന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്തതിനും ശേഷമാണ് യോഗം പിരഞ്ഞത്.

നടപടി കര്‍ക്കശമാക്കയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നതുതന്നെയാണവസ്ഥ എന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.ഐ.എം.എ അടക്കമുള്ള സംഘടനകള്‍ സംസ്ഥാനവ്യാപകമായി ലോക്ഡൗണ്‍ വേണമെന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. എന്നാല്‍ അതു വേണ്ടെന്നുവെക്കുകയായിരുന്നു. പൊതു ഇടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും. വാക്സീന്‍ വിലയ്ക്ക് വാങ്ങുന്നതിലും 18 വയസിനും 45 വയസിനും ഇടയിലുള്ളവരുടെ വാക്സിനേഷന്‍ സ്വകാര്യ മേഖല വഴി ആക്കാനുള്ള കേന്ദ്ര തീരുമാനത്തിലും എന്ത് നടപടി സ്വീകരിക്കണമെന്നത് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിതല ഉന്നതതലയോഗം ഇന്ന് ചേരുന്നുണ്ട്.

സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ള വാക്‌സിന്‍ തീരാറായ സ്ഥിതിക്ക് ഉടനെ വാക്‌സിനെത്തിക്കാന്‍ ശ്രമങ്ങളും ആരംഭിച്ചു. ഈ ആഴ്ച തന്നെ നടപടി എടുക്കും. ഇപ്പോള്‍ ആകെ 330693 ഡോസ് വാക്സീനാണ് സ്റ്റോക്കുള്ളത്. ഒരു ദിവസം നിശ്ചിത എണ്ണം ക്രമീകരിച്ച് നല്‍കിയാല്‍ പോലും പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.