2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇന്ത്യയില്‍ 21 കൊവിഡ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒന്നുമാത്രം; കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ടു ചെയ്യുന്നു : കേന്ദ്രത്തിന് മറുപടിയുമായി മുഖ്യമന്ത്രി

  • 4937 പേര്‍ക്ക് കൊവിഡ്: 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 18 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
4478 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. 5439 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
60761 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നു. 54 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 340 പേരുടെ രോഗഉറവിടം വ്യക്തമല്ല.
ഇന്ത്യയില്‍ 21 പേര്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒന്നുമാത്രമാണ്. കര്‍ണാടകയില്‍ 27 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പുറത്ത് വരുന്നത് ഒന്നുമാത്രം. തമിഴ്‌നാട്ടില്‍ 24പേര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒന്നുമാത്രം. എന്നാല്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന്റെ മൂന്നിലൊന്നുകേസുകളും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തില്‍ 61,550 ഉം മഹാരാഷ്ട്രയില്‍ 37,550ഉം സജീവ കേസുകളാണ് നിലവിലുള്ളത്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 72 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തൊട്ടാകെ 87.40 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 85.69 ലക്ഷം പേര്‍ക്ക് ആദ്യ ഡോസും 1.70 ലക്ഷം പേര്‍ക്ക് രണ്ടാമത്തെ ഡോസും വിതരണം ചെയ്തു.

രാജസ്ഥാന്‍, സിക്കിം, ജാര്‍ഖണ്ഡ്, മിസോറാം, കേരള, ഉത്തര്‍പ്രദേശ്, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ത്രിപുര, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 70 ശതമാനത്തിലധികം പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് ഭൂഷണ്‍ പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.