2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എല്ലാ ജില്ലകളിലും ആയിരത്തില്‍ താഴെ രോഗികള്‍: രണ്ടിടത്ത് നൂറിലും താഴെ

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ. നേരത്തെ ആയിരത്തിനു മുകളിലായിരുന്നു മിക്ക ജില്ലകളും. രണ്ട് ജില്ലകളില്‍ നൂറില്‍ താഴെ രോഗികളേയുള്ളൂ.
വയനാടും ഇടുക്കിയിലുമാണ് നൂറില്‍ താഴെ രോഗികള്‍. ജില്ലകളിലെ കൊവിഡ് കണക്ക് ഇങ്ങനെയാണ്. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.