2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് പ്രതിരോധം തകര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായി മുഖ്യമന്ത്രി, തലസ്ഥാനത്തേത് സമരമല്ല, സമരാഭാസമെന്ന്

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പ്രതിരോധം തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുവെന്നും എല്ലാ പരിധികളും ലംഘിക്കുന്നവര്‍ രോഗവര്‍ധനവിന്റെ തോത് കൂട്ടാനാണ് ശ്രമിക്കുന്നതെന്നുെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എങ്ങനെ എങ്കിലും രോഗം പടര്‍ത്താനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനായി സാധാരണക്കാരുടെ ജീവന്‍കൊണ്ടു പന്താടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് നടക്കുന്നത് സമരമല്ല, സമരാഭാസമാണ്. സമരക്കാര്‍ ഒരു മുന്‍ കരുതലും എടുക്കുന്നില്ല. സുരക്ഷയും സമാധാനവും ഇല്ലാതാക്കാനാണ് ഇവര്‍ നടത്തുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.