2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡില്‍ ശമനമില്ലാതെ തിരുവനന്തപുരം, 562 പേര്‍ക്ക് രോഗം, ആശങ്കയുടെ ഉയരത്തില്‍ മലപ്പുറവും

  • രോഗവും ദുരിതവും മരണവുമൊഴിയാതെ ഏഴ് ജില്ലകള്‍

തിരുവനന്തപുരം: വീണ്ടും തിരുവനന്തപുരത്ത് കൊവിഡ് കുതിക്കുന്നു. മരണ സംഖ്യയിലും തിരുവനന്തപുരമാണ് മുന്നില്‍. ഇന്നു മാത്രം സ്ഥിരീകരിച്ച മരണങ്ങളില്‍ നാലും തിരുവനന്തപുരത്താണ്. ഇന്നലെ എഴുപേരും മരിച്ചു. മുമ്പ് 12 പേര്‍ മരിച്ചപ്പോള്‍ 11 പേരും തിരുവനന്തപുരത്തായിരുന്നു. മലപ്പുറം ജില്ലയുമുണ്ട് ഒപ്പത്തിനൊപ്പം. മലപ്പുറത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ തിരുവനന്തപുരത്തെ കണക്ക് അഞ്ഞൂറിനു മുകളിലാണ്. 562 പേര്‍ക്കാണ് തലസ്ഥാനജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
ഏഴു ജില്ലകളില്‍ ഇരുനൂറിനു മുകളിലാണ് രോഗികളുടെ കണക്ക്. മലപ്പുറത്ത് 358 പേര്‍ക്കും, എറണാകുളത്ത് 318 പേര്‍ക്കും, കോഴിക്കോട് 246 പേര്‍ക്കും, പാലക്കാട് 226 പേര്‍ക്കും, ആലപ്പുഴയില്‍ 217 പേര്‍ക്കും, കൊല്ലത്ത് 209 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളില്‍ നൂറിനുമുകളിലാണ് രോഗികള്‍. കോട്ടയത്ത് 168 പേര്‍ക്കും, കാസര്‍ഗോഡ് നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ടയില്‍ 160 പേര്‍ക്കും, കണ്ണൂരില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂരില്‍ നിന്നുള്ള 129 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് ജില്ലകളില്‍ മാത്രമാണ് നൂറിനു താഴെ രോഗികളുള്ളത്. ഇടുക്കിയില്‍ 85 പേര്‍ക്കും, വയനാട് 24 പേര്‍ക്കുമാണ് നൂറില്‍ താഴെ രോഗ ബാധ സ്ഥിരീകരിച്ചത്.

അതേ സമയം 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എല്ലാ ദിവസവും ആരോഗ്യകണ്ണൂര്‍ ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസര്‍ഗോഡ് ജില്ലയിലെ 5, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ രണ്ട് സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു.

13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണം മുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂര്‍ തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന്‍ (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂര്‍ കണ്ണപുരം സ്വദേശി മുനീര്‍ (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 372 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.