2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആലപ്പുഴ തീരമേഖലയിലും കണ്ണൂര്‍ ചക്കരക്കലും കോട്ടയം അതിരമ്പുഴയിലും കൊവിഡ് കുതിക്കുന്നു

തിരുവനന്തപുരം: ആലപ്പുഴ തീരമേഖലയില്‍ കൊവിഡ് വ്യാപനം തുടരുന്നു. ആറ് ക്ലസ്റ്ററുകളില്‍ രോഗം വര്‍ധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കോട്ടയത്ത് അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലയില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനം ഉണ്ട്. ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്റെ ഭാഗമായ അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക ക്ലസ്റ്ററാക്കി. എറണാകുളം ഫോര്‍ട്ട് കൊച്ചി മേഖലയില്‍ രോഗം വ്യാപിക്കുന്നു. കണ്ടെയിന്‍മെന്റ് സോണിലെ വ്യവസായ ശാലകള്‍ക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം. ജില്ലയിലെ മാര്‍ക്കറ്റുകള്‍ മാര്‍ഗനിര്‍ദ്ദേശം പാലിച്ച് തുറക്കാം.
കണ്ണൂരില്‍ സമ്പര്‍ക്ക രോഗബാധ കൂടുതല്‍ കണ്ടെത്തിയ ചക്കരക്കല്‍ പൊലിസ് പരിധിയിലെ കൂടുതല്‍ പ്രദേശം അടച്ചു. പത്ത് ദിവസത്തിനകം 1146 രോഗികളില്‍ കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട ആളുകളില്‍ രോഗം വര്‍ധിക്കുന്നു. ഇവിടെ ഇതുവരെ 128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

തൃശ്ശൂരില്‍ മങ്കര, മിനാലൂര്‍ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടു. കോഴിക്കോട് ഒരു വീട്ടില്‍ അഞ്ചിലേറെ പേര്‍ രോഗികളായ 24 വീടുകള്‍ കോര്‍പ്പറേഷന്‍ പരിധിയിലുണ്ട്. പുറത്ത് പോയി വരുന്നവര്‍ വീടുകള്‍ക്കുള്ളില്‍ കൊവിഡ് മുന്‍കരുതല്‍ സ്വീകരിക്കണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.