2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്നതിങ്ങനെ;  ചിത്രങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍ 

വാഷിങ്ടണ്‍: കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതെങ്ങനെയെന്നു കാണിക്കുന്ന ചിത്രങ്ങള്‍ ഇതാദ്യമായി ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടു. 
ശ്വാസകോശത്തിനകത്തെ കോശങ്ങളില്‍ സാര്‍സ്-കൊവ്-2 വൈറസ് പെരുകിനില്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. നോര്‍ത്ത് കരോലിന യൂനിവേഴ്‌സിറ്റിയിലെ ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ചിത്രങ്ങള്‍ തയാറാക്കിയത്. ഒരാളുടെ ശ്വാസകോശത്തിലെ ബ്രോന്‍കിയല്‍ എപിതെലിയല്‍ സെല്ലിലേക്ക് വൈറസ് കുത്തിവച്ച് 96 മണിക്കൂറിനു ശേഷം ശക്തിയേറിയ സ്‌കാനിങ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപി വഴി നിരീക്ഷിച്ചാണ് ചിത്രം തയാറാക്കിയത്. 
ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ശ്വാസനാളത്തില്‍ കാണപ്പെടുന്ന ചെറിയ മുടി പോലുള്ള വസ്തുവായ സിലിയയില്‍ മൂക്കിലെ ദ്രവത്തിലൂടെ എത്തിയ വൈറസുകള്‍ ചിത്രത്തില്‍ കാണാം. മൂക്കിലെ സ്രവത്തിലൂടെ എത്തുന്ന വൈറസുകളെ ശ്വാസകോശത്തിലെത്താതെ തടയുന്നത് സിലിയയാണ്. വൈറസ് എത്ര മാരകമായാണ് ശ്വാസകോശത്തെ ബാധിക്കുന്നതെന്നു കാണിക്കാനാണ് ശക്തിയേറിയ മൈക്രോസ്‌കോപ് ചിത്രങ്ങള്‍ ഇല്ലസ്‌ട്രേറ്റ് ചെയ്തത്. രോഗബാധിതരും അല്ലാത്തവരും രോഗം പകരാതിരിക്കാന്‍ നിര്‍ന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഈ ചിത്രങ്ങള്‍ ബോധ്യപ്പെടുത്തുമെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.