2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോട്ടയം മെഡി. കോളേജില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്: ശസ്ത്രക്രിയകള്‍ വെട്ടിക്കുറയ്ക്കും

  • കൊവിഡ് സ്ഥിരീകരിച്ചത് 12 ഡോക്ടര്‍മാര്‍ക്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ 12 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ അനിശ്ചിതത്വം. സര്‍ജറി, പള്‍മനറി മെഡിസിന്‍ വിഭാഗങ്ങളില്‍ രോഗം കൂട്ടത്തോടെ സ്ഥിരീകരിച്ചതോടെയാണ് പരിഭ്രാന്തി പടരുന്നത്. ഇനിയും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ ടെസ്റ്റുകളുടെ ഫലം വരാനുണ്ട്. ഇത് കൂടി വന്നാല്‍ സ്ഥിതി അതീവഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍.

ഡോക്ടര്‍മാരില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ശസ്ത്രക്രിയകള്‍ വെട്ടിക്കുറയ്ക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അടിയന്തരശസ്ത്രക്രിയകളൊന്നും റദ്ദാക്കില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒ.പിയിലടക്കം കടുത്ത നിയന്ത്രണം വരും. ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലാണ് രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.