2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം നല്‍കും: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൊവിഡ്ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

  • മരിച്ചവരുടെ മുഖം അടുത്ത ബന്ധുക്കളെ കാണിക്കാം.
  • മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ സംസ്‌കാര ചടങ്ങുകള്‍ നടത്താം. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്‌.
  • ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.
  • സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്വറന്റൈന്‍ നിര്‍ബന്ധമാണ്.
  • മൃതദേഹം ലെയര്‍ ചെയ്തായിരിക്കും കൊണ്ടുവരിക. പിന്നീട് മുഖത്തെ സിബ്ബ് മാറ്റി മുഖം കാണാന്‍ അവസരമൊരുക്കും.
  • കൂടുതല്‍ ആളുകള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കരുത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസിന് താഴെ പ്രായമുള്ളവരും ഒരു കാരണവശാലും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കരുത്.
  • ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആഴത്തിലുള്ള കുഴിയെടുത്ത് വേണം സംസ്‌കാരം നടത്താന്‍
  • ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്.
  • സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം.

മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട് . ഇങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.