2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരളത്തിലെ കൊവിഡ് മരണങ്ങള്‍ അയ്യായിരത്തോടടുക്കുന്നു

കോഴിക്കോട്: കൊവിഡ് മരണം തടഞ്ഞു നിര്‍ത്തുന്നതില്‍ മുന്നില്‍ കേരളമാണെന്നു അഭിമാനത്തോടെ അധികാരികള്‍ പറയുമ്പോഴും കേരളത്തിലെ കൊവിഡ് മരണം അയ്യായിരത്തോടടുക്കുന്നു. അയ്യായിരത്തിലേക്കെത്താന്‍ ഇനി അന്‍പത് മരണം കൂടി സംഭവിച്ചാല്‍ മതി. ഇതാകട്ടെ കേരളത്തില്‍ മാത്രം മരിച്ചവരുടെ കണക്കാണ്. അതുതന്നെ ഇനിയും സ്ഥിരീകരിക്കാനുള്ളവ വേറെയുണ്ട്. വിദേശങ്ങളിലും ള്‍ഫുനാടുകളിലും മരിച്ച മലയാളികളുടെ കണക്കുകള്‍ക്കൊന്നും ഇതില്‍സ്ഥാനവുമില്ല. അവയെല്ലാം ചേര്‍ത്താല്‍ ഏകദേശം ആറായിരം കടക്കും. എന്നാല്‍ കേരളത്തില്‍ നിന്നു മരിച്ചവരുടെ കണക്കു മാത്രം എടുത്തുകാണിച്ച് മറ്റുള്ളവരെ പടിക്കു പുറത്തുനിര്‍ത്തുകയാണെന്നും കേരശ സര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് ആകെ മരണം 4950 ആയി ഉയര്‍ന്നത്.

യു.കെയില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1996, എറണാകുളം 1751, മലപ്പുറം 1615, തൃശൂര്‍ 1361, കണ്ണൂര്‍ 990, തിരുവനന്തപുരം 768, കോട്ടയം 898, ആലപ്പുഴ 696, കാസര്‍ഗോഡ് 620, പാലക്കാട് 226, ഇടുക്കി 457, കൊല്ലം 451, പത്തനംതിട്ട 342, വയനാട് 379 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, കാസര്‍ഗോഡ് 6, തിരുവനന്തപുരം 5, തൃശൂര്‍ 4, കൊല്ലം, കോഴിക്കോട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.