
ദമാം: കിഴക്കൻ സഊദിയിലെ അൽ ഹസയിൽ കൊവിഡ് ബാധയേറ്റു ഗൂഡല്ലൂർ സ്വദേശി മരണപ്പെട്ടു. ബാവ എന്നറിയപെടുന്ന മുഹമ്മദ് ആണ് വ്യാഴാഴ്ച്ച രാവിലെ അൽഹസ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം കൊവിഡ് രോഗവുത്തെ തുടർന്ന് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ശുശ്രൂഷയിലായിരുന്നു. 33 വർഷത്തോളമായി അൽഹസയിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം നേരത്തെ നാട്ടിൽ മലപ്പുറം ജില്ലയിലെ എടക്കരയിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ 20 വർഷത്തോളമായി തമിഴ്നാട്ടിലെ മേലെ ഗൂഡല്ലൂരിൽ ഒ വി എച്ച് റോഡിലെ വല്ലപ്പുഴയിലാണ് താമസം.
ഹംസ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നബീസ,മകൾ: ഫാത്വിമത് നദ. പത്തു സഹോദരങ്ങളിൽ ഇളയ സഹോദരൻ നിസാമുദ്ധീൻ അൽഹസയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. മരണാന്തര കർമ്മങ്ങൾക്കായി അൽഹസ കെഎംസിസി ജനറൽ സെക്രട്ടറി അഷ്റഫ് ഗസലിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. സെൻട്രൽ കമ്മിറ്റ് വൈസ് പ്രസിഡന്റ് അലി മാസ്റ്റർ അടക്കമുള്ളവർ സഹായത്തിനായാട്ടുണ്ട്.