2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോവിഡ് മരണത്തില്‍ മലപ്പുറവും തിരുവനന്തപുരവും തന്നെ: ആകെ മരണം1255 ആയി ഉയര്‍ന്നു

തിരുവനന്തപുരം: ഇന്ന് 23 മരണങ്ങള്‍ കോവിഡ്-19 മൂലമെന്ന് സ്ഥിരീകരിച്ചപ്പോള്‍ തിരുവനന്തപുരവും മലപ്പുറവും ഒപ്പത്തിനൊപ്പം. രണ്ടിടത്തും അഞ്ചുവീതമാളുകളാണ് മരിച്ചത്. രണ്ടിടത്തും കൊവിഡ് ബാധ കുറഞ്ഞിട്ടുണ്ടെങ്കിലും മരണ സംഖ്യ കുറയുന്നില്ല. പലയിടത്തും ഗുരുതരാവസ്ഥയിലുള്ളവരില്‍ ഈ ജില്ലകളിലുള്ളവരാണെന്നുതന്നെയാണ് വ്യക്തമാകുന്നത്. മരിച്ചവരില്‍ കൊവിഡാണെന്ന് സ്ഥിരീകരിക്കാത്തവര്‍ വേറെയുമുണ്ട്.
കരമന സ്വദേശി ഹരിഹരന്‍(56),മുട്ടട സ്വദേശി കുട്ടപ്പന്‍(72),വെമ്പായം സ്വദേശി ശശിധരന്‍(70), മരുതൂര്‍ സ്വദേശി നാസര്‍(56), ആറ്റിങ്ങല്‍ സ്വദേശി അനില്‍(47) എന്നിവരാണ് തലസ്ഥാന ജില്ലയില്‍ ഇന്നു മരിച്ചത്. കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ(72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍(58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്ണന്‍ പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന്‍(89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ(68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ(78),തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്ണന്‍(70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍(41), ഇതോടെ ആകെ മരണം 1255 ആയി.
ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.