2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് ബാധിച്ച് സഊദിയിൽ രണ്ട് മലയാളികൾ കൂടി മരണപ്പെട്ടു

    റിയാദ്: കൊവിഡ് ബാധിച്ച് സഊദിയിൽ രണ്ട് മലയാളികൾ കൂടി മരണപ്പെട്ടു. ജിദ്ദ, ഹഫർ അൽ ബാതിൻ എന്നിവിടങ്ങളിലാണ് മലയാളികൾ മരണപ്പെട്ടത്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശരീഫ് (50) ആണ് ഹഫർ അൽ ബാതിനിൽ മരിച്ചത്. ഹഫർ കിങ്​ ഖാലിദ് ആശുപത്രിയിൽ കൊവിഡ് ചികിത്സക്ക് വെൻറിലേറ്ററിൽ ആയിരുന്നു. 22 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു.

    ഭാര്യ: ഷീജ, മക്കൾ: ഷഫീഖ്, ഷഫ്ന. വിവരമറിഞ്ഞ്​ സഹോദരൻ റിയാദിൽ നിന്നും ഹഫർ അൽ ബാതിനിൽ എത്തിയിട്ടുണ്ട്.

     ജിദ്ദയിൽ കൊവിഡ് ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശിയും മരണപ്പെട്ടു. പെരിന്തൽമണ്ണ താഴെക്കോട് കാപ്പുമുഖം സ്വദേശി ചോലമുഖത്ത് കുട്ടി മുഹമ്മദ് എന്ന കുട്ട്യാമു (49) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 35 വർഷത്തോളമായി സഊദി മിൽക്ക് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

    പിതാവ്: പരേതനായ ചോലമുഖത്ത് മൊയ്തീൻ. മാതാവ്: പരുത്തിക്കുത്ത് ഖദീജ. ഭാര്യ: ഷറഫുന്നിസ. മക്കൾ: ഷിഫ്‌ന, ഷിബ്​​ന, ജിസ്‌ന. മരുമകൻ: ഹാരിസ് താഴത്തേകല്ലടി (ഖത്തർ).

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.