2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ കൊവിഡ് ബാധയേറ്റ് രണ്ടു മലയാളികൾ കൂടി മരണപ്പെട്ടു

    റിയാദ്: സഊദിയിൽ രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധയേറ്റു മരണപ്പെട്ടു. കിഴക്കൻ സഊദിയിലെ ദമാമിലാണ് കൊല്ലം പരവൂർ കൂനയിൽ ചാമവിള വീട്ടിൽ സുരേഷ് കുമാർ കരുണാകരൻ പിള്ള (52), എറണാകുളം പറവൂർ തുരുത്തിപ്പുറം തെറ്റാലിക്കൽ ഔസോ തോമസ് (53) എന്നിവർ കൊവിഡ് ബാധയേറ്റ് മരണപ്പെട്ടത്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കൊല്ലം പരവൂർ കൂനയിൽ ചാമവിള വീട്ടിൽ സുരേഷ് കുമാർ കരുണാകരൻ പിള്ളയുടെ കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ സൗമ്യ സുരേഷ് കുമാർ. രണ്ടു മക്കളുണ്ട്.

      എറണാകുളം പറവൂർ തുരുത്തിപ്പുറം തെറ്റാലിക്കൽ ഔസോ തോമസി (53) നെ കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായതിനെ തുടർന്ന് ഒരാഴ്ച മുമ്പ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 20 വർഷമായി ദമാമിൽ പ്രവാസിയാണ്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയിലും പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യ നില വഷളാവുകയും ഇന്നലെ (തിങ്കൾ) രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ ലില്ലി ഔസോ. മക്കൾ: ഷെമിൻ തോമസ്, സേവിയോ തോമസ്. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.