
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയക്കുന്നു.കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തിലെത്തും.
എന്‍സിഡിസി (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള
പ്രത്യേക സംഘമാണ് എത്തുക.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്, ടെസ്റ്റിങ് തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രസംഘം പരിശോധിക്കും. അതേസമയം സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.