
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പരിശോധനകളും മാസ്ക് ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നുമാണ് നിര്‍ദേശം. കേരളത്തിന് പുറമേ ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാനങ്ങള്ക്കണ് കേന്ദ്ര ആരോഗ്യവകുപ്പ് കത്തയച്ചത്.
കേന്ദ്രത്തിന്റെ ശുപാര്‍ശ കണക്കിലെടുത്തുകൊണ്ട് ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ കത്തില്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളെ സംസ്ഥാനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഓഗസ്റ്റ് അഞ്ചിന് അയച്ച കത്തില്‍ രാജേഷ് ഭൂഷണ് പറയുന്നുണ്ട്.
Comments are closed for this post.