2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

യു.എ.ഇയില്‍ ആറു കൊവിഡ് മരണം കൂടി

പുതുതായി 483 പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു

 

ദുബായ്: കൊവിഡ് ബാധിച്ച് യു.എ.ഇയില്‍ ആറു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 52 ആയതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ.ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു.

31,807 കൊറോണ ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നും 483 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 8,238 ആയി ഉയര്‍ന്നു. അതേസമയം പുതുതായി 103 പേര്‍ക്ക് ഇന്ന് രോഗം ഭേതമായി. ഇതോടെ യു.എ.ഇയിലെ രോഗവിമുക്തരുടെ എണ്ണം 1546 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ അവസരത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.