2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാം; ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂട്ടി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കിടപ്പുരോഗികള്‍ക്കും കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി.

പഞ്ചായത്ത്രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. വോട്ടെടുപ്പിന്റെ തലേദിവസം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാം.

കൂടാതെ കൊവിഡ് കാലത്ത് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചത് തിരികെ നല്‍കാനും തീരുമാനമായി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.