2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് 19: വൃക്കരോഗികള്‍ക്ക് വേണം അധിക ജാഗ്രത

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് 19 കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൃക്ക രോഗികളും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും അധിക ജാഗ്രത പുലര്‍ത്തണമെന്ന് പ്രമുഖ വൃക്കരോഗ ചികിത്സകനും സേവ് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. പ്രവീണ്‍ നമ്പൂതിരി മുന്നറിയിപ്പ് നല്‍കി. ലോക വൃക്കദിനാചരണ പരിപാടികളുടെ ഭാഗമായി സേവ് കിഡ്‌നി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു സംഘടിപ്പിച്ച മെഡിക്കല്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവരില്‍ പ്രതിരോധശേഷി കുറഞ്ഞിരിക്കും. ശസ്ത്രക്രിയയ്ക്കു ശേഷം അനിവാര്യമായ മരുന്നുകളുടെ ഫലമെന്ന നിലയിലാണ് പ്രതിരോധശക്തിയില്‍ സംഭവിക്കുന്ന ഈ കുറവ്. ഈ സാഹഹര്യം തിരിച്ചറിഞ്ഞ് വൃക്കരോഗികളും അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും രോഗാണുബാധയ്ക്കുള്ള സാധ്യത തീര്‍ത്തും ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.