
കെ.എം.ബഷീര്‍
വിമാനത്തില്‍ വരുന്ന യാത്രക്കാര്‍ക്ക് കോറോണ പിടിക്കുന്നതിന് ‘വിമാനമാണോ വില്ലന്‍ ‘എന്ന ചോദ്യവുമായി നിരവധി ഫോണ്‍ കോളുകള്‍ എനിക്ക് ലഭിച്ചു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വിമാനം വില്ലനല്ല എന്നാണ് വ്യക്തമാകുന്നത്.
വ്യക്തമായ പഠനങ്ങള്‍ ക്ക് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്
വിമാനമല്ല വില്ലന്‍ പലപ്പോഴും സാധാരണ ഒരു യാത്രക്കാരന് അങ്ങിനെ ചിന്തിച്ചു പോകും സ്വാഭാവികമാണ്. എല്ലാ യാത്രക്കാരും പരസ്പരം സ്പര്‍ശിക്കാനും കൈകള്‍ കൊണ്ട് സീറ്റുകളിലും മറ്റും കോണ്ടാക്ട് ചെയ്യുന്നുമുണ്ട്. ഇങ്ങിനെ ചിന്തിക്കുമ്പോള്‍ നമുക്ക് വിമാനമാണ് വില്ലന്‍ എന്ന് ചിന്തിച്ചു പോകുക സ്വാഭാവികം
വിമാനത്തിന്റെ എയര്‍ കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തി ക്കുന്നത് അണുവിമുക്ത ഫില്‍ട്ടര്‍ സംവിധാനത്തിലൂടെയാണ്. വിമാനത്തിന്റെ എഞ്ചിനില്‍ നിന്നുള്ള 400 ഡിഗ്രി താപനില (Temprature)യിലുള്ള വായുവാണ് എയര്‍ കണ്ടീഷനുമായി കംബ്രസ് ചെയ്ത്. അതിനകത്തുള്ള വായുവുമായി തണുപ്പിച്ച് വിമാനത്തിനുള്ളിലേക്ക് വിടുന്നത്. വിമാനത്തിന്റെ എയര്‍ കണ്ടീഷനുകള്‍ മൈക്രോ ഫില്‍ട്ടേഴ്സ് സംവിധാനത്തി ലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് വിമാനത്തില്‍ വച്ച് അണുബാധ സംഭവിക്കാന്‍ സാധ്യതയില്ല. യാത്ര ക്കാരുടെ കൈകള്‍ തട്ടിയും മറ്റും വിമാന സീറ്റുകളിലോ മറ്റോ സംഭവിക്കാവുന്ന അണുബാധ മൈക്രോ ഫില്‍ട്ടല്‍ എയര്‍ കണ്ടീഷനിന്റെ പ്രവര്‍ത്തനത്തിലൂടെ നശീകരിക്കാന്‍ കഴിയും.
ദുബായില്‍ നിന്നോ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നോ വരുന്ന വിമാനങ്ങള്‍ ആ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ മാത്രമല്ല നടത്തി വരുന്നത് എന്നത് മറ്റൊരു സൂചന.
ദുബായില്‍ നിന്നും വരുന്ന അതേ വിമാനം അപ്പോള്‍ തന്നെ അഭ്യന്തര സര്‍വ്വീസുകള്‍ നടത്തുന്നു. ദുബായില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ തന്നെ ഡ ല്‍ഹിയിലും മുബൈ,ബാഗ്ലൂര് സര്‍വ്വീസുകളെല്ലാം നടത്തിയിട്ടുണ്ട്.
ദുബായില്‍ നിന്നും യാത്രക്കാരെ കരിപ്പൂരില്‍ ഇറക്കിയ ശേഷം അതേ വിമാനം അഭ്യന്തര സെക്ടറിലേക്ക് പുറപ്പെട്ട് യാത്രക്കാരേയും കയറ്റി തിരികെ കരിപ്പൂരില്‍ വന്നിട്ടുണ്ട്. അങ്ങിനെ നടത്തിയ സര്‍വ്വീസുകളിലൂടെ വന്ന ഒരു യാത്രക്കാരന് പോലും Covid 19 പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നെ വിമാനം എങ്ങിനെയാ ണ് വില്ലനാകുന്നത്?
കോറോണ ബാധയേറ്റ യാത്രക്കാരന്റെ ശ്രവമോ മറ്റോ ഡയരക്ടായി മറ്റു യാത്രക്കാ രനില്‍ പകര്‍ന്നാല്‍ മാത്രമേ അസുഖ ബാധയേല്‍ക്കാനുള്ള കാരണമാകൂ. അങ്ങിനെ സംഭവിക്കുന്നതിനെ വിമാനത്തെ വില്ലനാക്കാന്‍ കഴിയുമോ?
വിവധ രാജ്യങ്ങളിലെ വിമാന താവളങ്ങളിലെ ട്രാന്സിറ്റ്ലോഞ്ചുകളില് വ്യത്യസ്തദേശക്കാരായവരെ ധാരാളം കാണും, നിര്‍ഭാഗ്യവശാല്‍ അങ്ങിനെയും, അല്ലെങ്കില്‍ നഗരങ്ങളില്‍ തിരക്കേറിയ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ഇടപെടലുകളിലൂടെ അണുബാധയേറ്റ യാത്രക്കാരന് വിമാനം കയറി വന്ന താകാം, മറിച്ച് വിമാനം വില്ലന്‍ ആയി എന്ന കണ്ടെത്തല്‍ ശരിയല്ല.
കോറോണ ബാധിത രാജ്യ ങ്ങളില്‍ ബസ്സുകള്‍, മെട്രോ, റെയില്‍വേ, ടാക്സി, തുടങ്ങിയവ പൂര്‍ണ്ണമായും അടച്ചുപൂട്ടണം, കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ പൂട്ടണം, നഗരങ്ങള്‍ പൂട്ടണം, അങ്ങിനെയുള്ള പൂര്‍ണ്ണ ലോക് ഡൗണ്‍ ഇല്ലാതെ കോ റോണ വൈറസിനെ തളച്ചിടുക പ്രയാസകരമാണ്.
നിരവധി പ്രളയങ്ങള്‍, സുനാ മി, ഗള്‍ഫ് യുദ്ധങ്ങള്‍ അതിജീവിച്ച നമ്മള് കോറോണക്കെ തിരായ ഒരു ലോകമഹായുദ്ധത്തിലൂടെയാണ് കടന്നു പോ കുന്നത്, ഭയപ്പാടല്ല, ജാഗ്രതയാണ് അത്യാവശ്യം. നമ്മള് തിരിച്ചുവരവിന്റെ നല്ല ദിനത്തിനായി കാത്തിരിക്കാം, ഉടനെ സഫലമാകും, എല്ലാവര്ക്കും ഐക്യദാര്‍ഡ്യം