കൊച്ചി: ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തരായി. ചികിത്സ ആരംഭിച്ച ശേഷം തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആകുമ്പോള്‍ ആണ് രോഗത്തില്‍ നിന്നും മുക്തരായി കണക്കാക്കുക.
ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ കുടുംബം, ബ്രിട്ടീഷ് യാത്ര സംഘത്തില്‍ പെട്ട 76 വയസ്സുള്ള പുരുഷനും. അത്ര തന്നെ വയസ്സുള്ള സ്ത്രീയുമടക്കം 5 പേര്‍ കൂടി രോഗമുക്തി നേടി. ഡിസ്ചാര്‍ജ് അടക്കമുള്ള കാര്യങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും
Comments are closed for this post.