2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡിന്റെ പേരില്‍ ബാങ്ക് വിളി പോലും നിരോധിച്ച് ആന്തമാന്‍

  • പള്ളി ഇമാമിനെ ഫോണ്‍ വിളിച്ചവരെയും ക്വാറന്റൈനിലാക്കി
  • കേരളത്തിലെ എം.പിമാര്‍ ഇടപെടണമെന്നാവശ്യം
 
പോര്‍ട്ട് ബ്ലെയര്‍ (ആന്തമാന്‍ നിക്കോബര്‍): കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പള്ളികളിലെ ബാങ്ക് വിളി പോലും നിരോധിച്ച് ആന്തമാന്‍. കേന്ദ്രഭരണ പ്രദേശമായ ആന്തമാന്‍ നിക്കോബര്‍ ദ്വീപില്‍ പള്ളികളിലെ ബാങ്ക് വിളി നിരോധിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് ദ്വീപ് ചീഫ് സെക്രട്ടറി. നോമ്പ് ഒന്നു മുതല്‍ പള്ളികളില്‍ ബാങ്ക് വിളിക്കുവാന്‍ പാടില്ലെന്നാണ് നിര്‍ദേശം. കൊവിഡ്19 ന്റെ മറവില്‍ അധികൃതര്‍ ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷ മുസ്ലിംകളെയാണെന്നാണ് ദ്വീപ് നിവാസികളുടെ ആരോപണം. ലോകത്ത് ഒരിടത്തും കൊവിഡ് പ്രതിരോധത്തിനായി പള്ളികളിലെ ബാങ്ക് നിരോധിച്ചിട്ടില്ലെന്നും ദ്വീപ് നിവാസികള്‍ പറയുന്നു.
 
കഴിഞ്ഞ മാസം 24 ന് ഡല്‍ഹിയില്‍ നിന്നെത്തിയ 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ ടെസ്റ്റില്‍ 11 പേരും രോഗ രോഗവിമുക്തരായി. പിന്നീട് ബാംബൂ ഫല്‍റ്റ് വില്ലേജിലെ പൊലിസുകാരനില്‍ നിന്നു 22 പേര്‍ക്ക്് ഗ്രാമത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ പള്ളി ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പള്ളി ഇമാമിനെ ഫോണില്‍ വിളിച്ച കാരണത്താല്‍ എട്ട് പേരെ അധികൃതര്‍ ഹോം ക്വാറന്റൈന്‍ ചെയ്തു. ഇതിനു പിന്നാലെയാണ് ബാങ്ക് വിളി നിരോധിച്ചത്.
 
കൊവിഡ് ബാധിതരുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ക്വാറന്റൈനിലാക്കുന്ന വിചിത്ര നടപടിയും ഇവിടെയുണ്ട്. നിസ്‌കാര സമയം അറിയാനുള്ള ബാങ്ക് വിളി പുന:സ്ഥാപിക്കാനുമുള്ള നടപടികള്‍ കേന്ദ്രം ഇടപെട്ട് സ്വീകരിക്കണമെന്നാണ് ദ്വീപ് വാസികള്‍ പറയുന്നത്.
 
കേന്ദ്രഭരണ പ്രദേശമായ ഈ ദ്വീപിലെ ചീഫ് സെക്രട്ടറിയും ഗവര്‍ണറും ഡി.സിയും എസ്.ഡി.എമ്മും തഹസില്‍ദാറും പൊലിസ് മേലധികാരികളുമുള്‍പ്പെടെയുള്ള അധികൃതരാരും ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കേരളത്തിലെ എം.പിമാരുട കനിവ് കാത്തിരിക്കുകയാണ് അന്തമാനിലെ വിശ്വാസികള്‍. കേരളത്തില്‍ നിന്നുള്ള നിരവധി പേരാണ് ആന്തമാനിലെ പള്ളികളില്‍ ജോലി ചെയ്യുന്നത്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.