2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് വകഭേദത്തിനെതിരേ കൊവാക്സിന്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: ബ്രിട്ടണില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂടുതല്‍ വ്യാപനശേഷിയുള്ള കൊവിഡ് വകഭേദത്തിനെതിരേയും ഇന്ത്യന്‍ നിര്‍മിത കൊവാക്സിന്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍. കൊവിഡിന്റെ യു.കെ വകഭേദം സ്ഥിരീകരിച്ചരില്‍ കൊവാക്സിന്‍ താരതമ്യേന മികച്ച ഫലം കാണിച്ചതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി.

പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച 26 പേരുടെ സാമ്പിള്‍ പരിശോധിച്ചാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയത്. ജനിതകമാറ്റം വന്ന കൊവിഡിന്റെ വകഭേദത്തിനെതിരേ കൊവാക്സിന്‍ ഫലപ്രദമായിരിക്കുമെന്ന് നേരത്തെ ഭാരത് ബയോടെക് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ ഫൈസര്‍, മൊഡേണ എന്നീ വാക്സിനുകളും പുതിയ കൊവിഡ് വകഭേദത്തിനെതിരേ ഫലപ്രദമാണെന്ന് കമ്പനികള്‍ പറഞ്ഞിരുന്നു.

യു.കെയില്‍നിന്ന് മടങ്ങിയെത്തിവരുടെ സാമ്പിളുകളില്‍നിന്ന് ജനിതകമാറ്റം വന്ന വൈറസ് വകഭേദത്തെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വിജയകരമായി കള്‍ച്ചര്‍ ചെയ്തെടുത്തതായി നേരത്തെ ഐ.സി.എം.ആര്‍ അറിയിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.