2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവാക്‌സിന് പൂര്‍ണ അനുമതിയില്ല; തത്ക്കാലം അടിയന്തര ഉപയോഗത്തിന് മാത്രം

 

ന്യൂഡല്‍ഹി: ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍ വാക്‌സിന് പൂര്‍ണ അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. തത്ക്കാലം അടിയന്തര ഉപയോഗത്തിന് മാത്രമാണ് അനുമതി. ലോകാരോഗ്യ സംഘടന കൊവാക്‌സിന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.

കൊവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഡി.ജി.സി.ഐ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്.

വാക്‌സിന്റെ പൂര്‍ണ അനുമതിക്കുള്ള അപേക്ഷയും ഭാരത് ബയോടെക് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഗ!ര്‍ഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.